ദോഹ: ഇസ്രായേൽ ലബനാനിൽ തുടരുന്ന കൂട്ടക്കുരുതിയും ആവർത്തിച്ചുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് ഖത്തർ. ഇത് ലബനന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ന്റെയും ലംഘനവുമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനാന്റെ ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും ചാർട്ടറുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലെബനൻ അധികൃതർ സ്വീകരിക്കുന്ന നടപടികൾക്ക് ഖത്തർ പൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.