ദോഹ: സിറിയയുടെ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തിൽ പ്രതിഷേധവുമായി ഖത്തർ. ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
നിരവധി സിവലിയന്മാർ കൊല്ലപ്പെടാൻ കാരണമായ സംഭവത്തിൽ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ നടപടികൾ തുടരുന്നത് സംഘർഷങ്ങൾ വർധിപ്പിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും സംഘർഷങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അടിയന്തര നടപടിയെടുക്കാൻ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സിറിയൻ സർക്കാറിനോടും ജനങ്ങളോടുമുള്ള ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ, ആക്രമണങ്ങൾ അവസാനിപ്പിക്കാനും സിറിയയുടെ സുരക്ഷയും സ്ഥിരതയും പ്രദേശങ്ങളുടെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.