ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്​​ട്ര വ്യോമ പാത അടച്ച്​ ഖത്തർ. തിങ്കളാഴ്​ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ്​ വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്​സ്​’ പ്ലാറ്റ്​ഫോം വഴി അറിയിച്ചത്​.


ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഖത്തർ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത്​ ബാധിക്കും.

അതേസമയം, രാത്രി ഒമ്പത്​ മണിവരെമാത്രമാണ്​ താൽകാലികമായ വ്യോമപാത റദ്ദാക്കുന്നതെന്ന്​ ട്രാവൽ ഏജൻസികൾ വ്യക്​തമാക്കുന്നു. നിലവിൽ ഖത്തറിലേക്ക്​ പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനതാവളങ്ങളിലേക്ക്​ വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു.

Tags:    
News Summary - Israel Iran War: Qatar closes airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.