ക്രി​സ്പി ഫെ​ത​ർ ബ​ക് ലാ​വ എങ്ങനെ തയ്യാറാക്കാം

ചേരുവകൾ

സമോസ ഷീറ്റ് - 15-20 എണ്ണം

നെയ്യ് - 1 ടേബിൾ സ്പൂൺ

എണ്ണ - ( വറുക്കാൻ ആവിശ്യത്തിന്)

പഞ്ചസാര - 1 കപ്പ്

വെള്ളം -1/2 കപ്പ്

പിസ്ത - ( ചെറുതായി ക്രഷ് ചെയ്തത്)

ചോക്ലേറ്റ് - ( മെൽറ്റ് ചെയ്തത് 1/4 കപ്പ്

ടൂത്ത് പിക് -ആവിശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം

സ​മോ​സ ഷീ​റ്റ് ഓ​രോ​ന്നാ​യി എ​ടു​ത്ത് മേ​ൽ​ഭാ​ഗ​ത്ത് അ​ൽ​പം നെ​യ്യ് പു​ര​ട്ടു​ക. ശേ​ഷം പേ​പ്പ​ർ ഫാ​ൻ പോ​ലെ സി​ഗ്സാ​ഗ് ആ​യി മ​ട​ക്കി ന​ടു​വി​ൽ പ്ര​സ് ചെ​യ്ത് ടൂ​ത്ത് പി​ക് കു​ത്തി​വെ​ക്കു​ക. എ​ല്ലാ ഷീ​റ്റും ഇ​തു​പോ​ലെ ചെ​യ്തെ​ടു​ത്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ മി​ത​മാ​യa തീ​യി​ൽ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്തെ​ടു​ക്കു​ക.

പ​ഞ്ച​സാ​ര പാ​നീ​യം ത​യാ​റാ​ക്കാ​ൻ ഒ​രു പാ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് മി​ത​മാ​യ തീ​യി​ൽ 5 -7 മി​നു​ട്ട് തി​ള​പ്പി​ക്കു​ക. അ​ല്പം ഒ​ട്ടു​ന്ന രീ​തി​യി​ൽ ആ​വു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്ത് പൂ​ർ​ണ​മാ​യി ത​ണു​ക്കാ​ൻ വെ​ക്കു​ക. വ​റു​ത്തു​വെ​ച്ച ചൂ​ടു​ള്ള ബ​ക് ലാ​വ ത​ണു​ത്ത പ​ഞ്ച​സാ​ര പാ​നി​യി​ൽ 30-60 സെ​ക്ക​ന്റ് വെ​ക്കു​ക. ഫി​നി​ഷി​ങ്ങി​നാ​യി ആ​ദ്യം ഉ​രു​ക്കി വെ​ച്ച ചോ​ക്ലേ​റ്റി​ലും പി​ന്നെ ക്ര​ഷ് ചെ​യ്ത പി​സ്ത​യി​ലും മു​ക്കു​ക. രു​ചി​ക​ര​മാ​യ ക്രി​സ്പി ഫെ​ത​ർ ബ​ക് ലാ​വ റെ​ഡി.

Tags:    
News Summary - recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.