ദോഹ: മാർച്ച് 22 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ടോ സൗജന്യമായി തീയതി മാറ്റാനോ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഖത്തർ എയർവേസ്. ഫെബ്രുവരി 28നും മാർച്ച് 22നും ഇടയിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്ക് അധിക ചാർജ് ഇല്ലാതെ തീയതി മാറ്റുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വ്യോമാതിർത്തി അടച്ചതിനാൽ യാത്ര തടസ്സപ്പെട്ടവർക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതിന് യാത്രക്കാർ അവരുടെ വിവരങ്ങൾ വെബ്സൈറ്റിലോ ആപ്പിലോ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ദോഹയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങളുടെ പരിമിതമായ ഷെഡ്യൂൾ ലഭ്യമാണ്, വിവരങ്ങൾ http://qatarairways.com/schedule എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശ പ്രകാരം പരിമിതമായ വിമാന സർവിസുകളാണ് ഖത്തർ എയർവേസ് ഇപ്പോൾ നടത്തുന്നത്. അതിനാൽ, സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാവൂ എന്നും അധികൃതർ ഓർമിപ്പിക്കുന്നു. പ്രത്യേക എയർ കോറിഡോർ വഴിയാണ് നിലവിൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. വ്യോമപാത പൂർണമായി തുറന്നാൽ മാത്രമേ ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ നിലയിലുള്ള സർവിസുകൾ പുനരാരംഭിക്കുയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.