ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് ഇന്നലെ ഇറാൻ നടത്തിയ ആക്രമണം സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.45ഓടെയാണ് മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച ഖത്തറിനുനേരെ മുന്നു തവണകളായി ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇതിൽ എട്ട് മിസൈലുകളും ഡ്രോൺ ആക്രമണവും സായുധ സേന വിജയകരമായി പ്രതിരോധിച്ചു.
നിലവിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ പരിസ്ഥിതി സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃതർ നിരന്തരമായ പരിശോധനകൾ നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വായുവിലോ, അന്തരീക്ഷത്തിലോ, സമുദ്രത്തിലോ ഒരുവിധ മലിനീകരണവും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
പരിസ്ഥിതി ആഘാതങ്ങൾ നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘങ്ങൾ 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, ഖത്തറിന്റെ പരിസ്ഥിതി സുരക്ഷിതമാണ്. ഔദ്യോഗിക സ്ത്രോതസുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.