ദോഹ: മേഖലയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തർ പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി. ഖത്തറിനെയും മേഖലയിലെ രാജ്യങ്ങളെയും ഇറാൻ തുടർച്ചയായി ലക്ഷ്യം വെക്കുന്നതിനെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സിവിലിയന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെയും മറ്റ് അവശ്യ വസ്തുക്കളെയും ലക്ഷ്യമിടുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
യുദ്ധത്തിൽനിന്ന് അകന്നുനിൽക്കുന്ന രാജ്യങ്ങൾക്കെതിരായ ആക്രമണം മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണ്. എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും സംഘർഷങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വേണം. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും മേഖല സംഘർഷം ഒഴിവാക്കുന്നതിനും നയതന്ത്ര മാർഗങ്ങളിലേക്ക് എല്ലാ കക്ഷികളും മടങ്ങിവരണമെന്നും അദ്ദേഹം ആവശ്യപെട്ടു. നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.