ഇറാൻ ആക്രമണത്തിൽ ദോഹയിലെ ഇൻഡസ്ട്രിയൽ ഡിസ്ട്രിക്റ്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഉയരുന്ന പുക [എ.എഫ്.പി]
ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം
ദോഹ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വ്യാപകമായതോടെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ആക്രമണമുണ്ടായി. രാവിലെ എട്ടു മണിയോടെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്.
മിസൈദിലെ പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനെയും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ ഊർജ്ജ കേന്ദ്രത്തെയുമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ, രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പിന്നീട് പുറത്തുവിടും. രാജ്യത്തെ പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും മന്ത്രാലയം ആവശ‍്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.