ബെ​യ്ജി​ങ്ങി​ൽ ന​ട​ന്ന ഷ​വോ​മി ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ കോ​ൺ​ഫ​റ​ൺ​സി​ൽ ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ് സി.​ഇ.​ഒ അ​ഷ്റ​ഫ് എ​ൻ.​കെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം പു​ര​സ്കാ​ര​വു​മാ​യി

ഷ​വോ​മി​യു​ടെ ആ​ഗോ​ള​പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ഇ​ന്റ​ർ​ടെ​ക്

ദോ​ഹ: സ്മാ​ർ​ട്ട് ഫോ​ൺ വി​പ​ണി​യി​ലെ വ​മ്പ​ന്മാ​രാ​യ ഷ​വോ​മി​യു​ടെ അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി ഖ​ത്ത​റി​ലെ വി​ത​ര​ണ​ക്കാ​രാ​യ ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ്. ബെ​യ്ജി​ങ്ങി​ൽ ന​ട​ന്ന ക​മ്പ​നി​യു​ടെ ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ സ​മ്മേ​ള​ന​ത്തി​ലാ​ണ് ദീ​ർ​ഘ​കാ​ല​ത്തെ പ​ങ്കാ​ളി​ത്ത മി​ക​വി​നു​ള്ള പു​ര​സ്കാ​രം ഇ​ന്റ​ർ​ടെ​ക് സ്വ​ന്ത​മാ​ക്കി​യ​ത്.

‘വി​ന്നി​ങ് ടു​ഗെ​ദ​ർ, വി​ന്നി​ങ് ടു​മോ​റോ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ബെ​യ്ജി​ങ്ങി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ് സി.​ഒ.​ഒ അ​ഷ്റ​ഫ് എ​ൻ.​കെ ​ഏ​റ്റു​വാ​ങ്ങി. 2019ന് ​ശേ​ഷം, അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണ പ​ങ്കാ​ളി​ക​ളെ​യെ​ല്ലാം പ​​ങ്കെ​ടു​പ്പി​ച്ച് ന​ട​ന്ന ഷ​വോ​മി​യു​ടെ ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ൽ 58 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി വി​ത​ര​ണ​ക്കാ​ർ, പ​ങ്കാ​ളി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ 600ൽ ​അ​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ഫോ​ൺ, സ്മാ​ർ​ട് ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ മു​ൻ​നി​ര ബ്രാ​ൻ​ഡാ​യി മാ​റി​യ ‘​ഷ​വോ​മി’​യു​ടെ പു​തി​യ കാ​ല​​ത്തെ കു​തി​പ്പി​ന് ഊ​ർ​ജം പ​ക​രു​ന്ന​താ​യി​രു​ന്നു ആ​ഗോ​ള സം​ഗ​മം. 2017 മു​ത​ൽ ഷ​വോ​മി കോ​ർ​പ​റേ​ഷ​നു​മാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​റി​ലെ വി​ത​ര​ണ ശൃം​ഖ​ല​യെ ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ്പാ​ണ് ന​യി​ക്കു​ന്ന​ത്. ബ്രാ​ൻ​ഡി​ന് രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ന്ന​തി​ലും വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​ലും ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ് നി​ർ​ണാ​യ പ​ങ്കാ​ളി​യാ​യി മാ​റി. വി​ൽ​പ​ന​ക്കൊ​പ്പം സ​ർ​വി​സും ന​ൽ​കു​ന്നു.

ഷ​വോ​മി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് പു​ര​സ്കാ​ര​വി​ജ​യ​മെ​ന്ന് ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ സു​ബൈ​ഇ പ​റ​ഞ്ഞു. ഷാ​വോ​മി ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ ദീ​ർ​ഘ​കാ​ല മി​ക​ച്ച പ​ങ്കാ​ളി അ​വാ​ർ​ഡ് നേ​ടി​യ​ത് ബ​ഹു​മ​തി​യും അം​ഗീ​കാ​ര​വു​മാ​ണെ​ന്നും ഇ​ത് സ​ഹ​ക​ര​ണ​ത്തി​ന്റെ ശ​ക്തി​യു​ടെ​യും ഫ​ല​പ്രാ​പ്തി​യു​ടെ​യും തെ​ളി​വാ​ണെ​ന്നും ഇ​ന്റ​ർ​ടെ​ക് സി.​ഒ.​ഒ എ​ൻ.​കെ. അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ഷ​വോ​മി​യു​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും നൂ​ത​ന​ത്വ​വും രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ​തും മി​ക​ച്ച​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത് തു​ട​രും -അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - Intertech owns Xiaomi's global award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.