ദോഹ: ഖത്തറിെൻറ പ്രഥമ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയൻറ് ഗതാഗത മന്ത്രിയും വാർത്തവിന ിമയ മന്ത്രിയുമായ ജാസിം ബിൻ സൈഫ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു. മീസ ഡാറ്റ സെൻററിൽ ആരംഭിച ്ച ഖത്തർ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയൻറ് (ക്യു.ഐ.എക്സ്.പി) വഴി രാജ്യത്തിനകത്ത് വിവരങ്ങൾ ഫലപ്രദമായി കൈമാറുന്നതിന് പ്രാദേശിക ശൃംഖലകൾക്ക് സഹായകമാകും. പ്രാദേശിക വിവരങ്ങൾ രാജ്യത്തിനു പുറത്തു പോകുന്നതും ഇതുവഴി തടയാം.
രാജ്യത്തെ ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് ഇനി മുതൽ കൂടുതൽ വേഗത്തിലും സുരക്ഷിതമായും ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കാൻ ക്യു.ഐ.എക്സ്.പി ഉറപ്പുനൽകുന്നു.
ഇൻറർനെറ്റ് സർവിസ് ദാതാക്കളും ഡിജിറ്റൽ കണ്ടൻറ് സർവിസ് ദാതാക്കളും തമ്മിെല കൂടിച്ചേരൽ ഇടമായാണ് ക്യു.ഐ.എക്സ്.പി പ്രവർത്തിക്കുക. ഖത്തറിലെ വിവര സാങ്കേതിക മേഖലയിലെ ഇൻറർനെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയിലെ നിർണായക ഘട്ടമാണിതെന്നും ക്യു.ഐ.എക്സ്.പി പ്രവർത്തനമാരംഭിക്കാൻ സാധിച്ചതിൽ അഭിമാനിക്കുെന്നന്നും സന്തോഷിക്കുെന്നന്നും മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. ഖത്തറിെൻറ രാജ്യാന്തര ഇൻറർനെറ്റ് സന്നദ്ധത സൂചികയിലെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് എക്സേഞ്ച് പോയെൻറന്നും ഗ്ലോബൽ കണ്ടൻറ് ദാതാക്കളെ ഖത്തറിലേക്ക് ആകർഷിക്കാൻ ഇതുവഴി സാധിക്കുമെന്നും വിഷൻ 2030െൻറ ലക്ഷ്യം കൈവരിക്കുന്ന ഐ.ടി, വിവരാധിഷ്ഠിത സമ്പത്തിക മേഖലയിലെ പ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷംതന്നെ മൂന്ന് മേജർ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയൻറുകൾ തുറക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും ജാസിം ബിൻ സൈഫ് അൽ സുലൈതി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.