അന്താരാഷ്ട്ര സ്കൂള്‍സ് ഡിബേറ്റിങ് ചാമ്പ്യന്‍ഷിപ്പിൽ വിജയികളായ ദാറുല്‍ഹുദാ ടീം

അന്താരാഷ്ട്ര സ്കൂള്‍സ് ഡിബേറ്റിങ് ചാമ്പ്യന്‍ഷിപ്: ദാറുല്‍ഹുദാ ടീം ചാമ്പ്യന്മാര്‍

ദോഹ: ഖത്തര്‍ ഡിബേറ്റ്‌സിന് കീഴില്‍ നടന്ന ഏഴാമത് അന്താരാഷ്ട്ര സ്കൂള്‍സ് ഡിബേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചെമ്മാട് ദാറുല്‍ഹുദാ സെക്കന്‍ഡറി-സീനിയര്‍ സെക്കന്‍ഡറി ഇന്‍സ്റ്റിറ്റ്യൂട്ട് ടീം ചാമ്പ്യന്മാരായി. മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുല്‍ത്വാന്‍ സൈനുല്‍ ആബിദീന്‍ സ്കൂളിനെയാണ് ദാറുല്‍ഹുദാ ടീം പരാജയപ്പെടുത്തിയത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അറബേതര രാജ്യങ്ങളുടെ കാറ്റഗറിയില്‍ ഗ്രൂപ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ചാണ് ദാറുല്‍ഹുദാ ചാമ്പ്യന്‍സ് പട്ടം കരസ്ഥമാക്കിയത്. ബ്രൂണെ, മലേഷ്യ, കാനഡ എന്നിവരാണ് അറബ് ഇതര കാറ്റഗറിയില്‍ ഗ്രൂപ് ഘട്ടത്തില്‍ എതിരാളികളായി ഉണ്ടായിരുന്നത്. അബ്ദുല്‍ ഹയ്യ് മുടിക്കോട്, മുഹമ്മദ് റബീഹ് പാവണ്ണ, മുഹമ്മദ് ഹാഷിം പൊന്നാനി, മുബശ്ശിര്‍ മുണ്ടമ്പ്ര, ദാറുല്‍ഹുദാ മുനാളറ ക്ലബ് ചെയര്‍മാനും ടീം കോച്ചുമായ അഫ്‌ലഹ് എന്നിവരാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.

ഓണ്‍ലൈനായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളില്‍ പങ്കെടുത്ത ഇരുപതിലധികം ടീമുകളില്‍ നിന്നാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി ദാറുല്‍ഹുദാ അടക്കമുള്ള നാല് ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു മാസം മുമ്പ് ഒമാനില്‍ നടന്ന ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ഹുദാ ടീം ജേതാക്കളായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.