ഹൈദരാബാദ്-ദോഹ അധിക സർവിസുമായി ഇൻഡിഗോ

ദോഹ: ലോകകപ്പിന് മുന്നോടിയായി ദോഹയിൽനിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവിസ് വർധിപ്പിച്ച് ഇൻഡിഗോ എയർലൈൻസ്.

ദോഹക്ക് പുറമെ, ദുബൈ, റിയാദ് നഗരങ്ങളിലേക്കും ഒക്ടോബർ 30 മുതൽ പ്രതിദിന സർവിസുകൾ വർധിപ്പിക്കും. ഹൈദരാബാദിൽനിന്ന് റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് ഒരു വിമാനം കൂടി അധികമായി സർവിസ് നടത്തും. 31 മുതൽ മംഗളൂരു-ദുബൈ സെക്ടറിലും ഒരു വിമാനം അധികമായി സർവിസ് ആരംഭിക്കും. ഇതോടെ ഒക്ടോബർ 30 മുതൽ ഹൈദരാബാദ്- ദോഹ സെക്ടറിലെ സർവിസുകൾ മൂന്നായി ഉയരും.

പുലർച്ചെ രണ്ടു മണി, എട്ടു മണി, രാത്രി 8.10 എന്നിങ്ങനെയാണ് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന സമയം. റിയാദ്-ഹൈദരാബാദ് സർവിസ് തിങ്കൾ, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടുതവണ നടത്തും. ഹൈദരാബാദിൽനിന്ന് ഞായർ, വെള്ളി ദിവസങ്ങളിൽ റിയാദിലേക്കും പറക്കും. ദുബൈയിലേക്ക് ദിവസവും സർവിസുണ്ട്.

നവംബറിൽ ലോകകപ്പിന് കിക്കോഫ് കുറിക്കാനിരിക്കെ ഖത്തർ, ദുബൈ, സൗദി മേഖലകളിലേക്കുള്ള യാത്രികരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടാവും. 

Tags:    
News Summary - IndiGo with Hyderabad-Doha additional service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.