ഖത്തറിലെ ഇന്ത്യൻ എംബസി അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് നീട്ടി

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. അപെക്‌സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ.എസ്.സി) എന്നിവയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നാളെ (17 ഫെബ്രുവരി) നിശ്ചയിച്ചിരുന്ന ഓൺലൈൻ തെരഞ്ഞെടുപ്പാണ് നീട്ടിവെച്ചത്.

ചില സാങ്കേതിക കാരണങ്ങളാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കാൻ തിരുമാനിച്ചതായി എംബസി കൗൺസിലറും തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷയുമായ ടി. അഞ്ജലീന പ്രേമലത അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും.

Tags:    
News Summary - Indian Embassy in Qatar has extended the apex body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.