ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം

ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധന

ദോ​ഹ: ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഖ​ത്ത​റി​ലേ​ക്ക് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് (പി.​എ​സ്.​എ) പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണി​ത്. രാ​ജ്യ​ത്തേ​ക്കു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രി​ൽ 40 ശ​ത​മാ​ന​വും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​രു​ന്നു​വെ​ന്ന് പി.​എ​സ്.​എ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 14 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ഇ​ത് ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡി​ന് വ​ഴി​യൊ​രു​ക്കി. 2022 ഡി​സം​ബ​റി​ൽ 6,13,612 സ​ന്ദ​ർ​ശ​ക​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ 1,46,934 പേ​ർ എ​ത്തി​യ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണി​ത്. ഒ​രു വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​നു​ള്ളി​ൽ 300 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന. 2022 ഡി​സം​ബ​റി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്തി​യ​ത് 2,44,261 പേ​രാ​ണ്. 2021 ഡി​സം​ബ​റി​ൽ എ​ത്തി​യ 44,612 പേ​രു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 447.5 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന. 2021 ന​വം​ബ​റി​ൽ എ​ത്തി​യ 1,28,423 പേ​രു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ 90.2 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. രാ​ജ്യ​ത്തേ​ക്കു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രി​ൽ 40 ശ​ത​മാ​നം മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണെ​ങ്കി​ൽ, മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ അ​ള​വ് 14 ശ​ത​മാ​ന​മാ​ണ്. 2022 ഡി​സം​ബ​റി​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 87,916 പേ​രാ​ണെ​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​താ​ക​ട്ടെ, 15,175 പേ​രും. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 479.4 ശ​ത​മാ​നം വ​ർ​ധ​ന​വ്.

2022 ഡി​സം​ബ​റി​ലെ മൊ​ത്തം യാ​ത്ര​ക്കാ​രി​ൽ 3,73,699 പേ​ർ വി​മാ​ന മാ​ർ​ഗ​മാ​ണ് എ​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ വി​മാ​ന​മാ​ർ​ഗം എ​ത്തി​യ​ത് 87,702 പേ​രാ​ണ്. ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ 326 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ക​ട​ൽ മാ​ർ​ഗം 7,869 പേ​രും റോ​ഡ് മാ​ർ​ഗം അ​തി​ർ​ത്തി ക​ട​ന്ന് 2,32,044 പേ​രു​മെ​ത്തി.

മൊ​ത്തം സ​ന്ദ​ർ​ശ​ക​രി​ൽ 16 ശ​ത​മാ​നം ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്. 99,638 പേ​രാ​ണ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ. 2021 ഡി​സം​ബ​റി​ൽ എ​ത്തി​യ 41,195 പേ​രു​മാ​യി ത​ട്ടി​ച്ചു​നോ​ക്കി​യാ​ൽ 141.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​ത്.

യൂ​റോ​പ്പി​ൽ​നി​ന്ന് 2022 ഡി​സം​ബ​റി​ൽ എ​ത്തി​യ​ത് 1,03,067 പേ​രാ​ണ്. മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ 17 ശ​ത​മാ​നം. 2021 ഡി​സം​ബ​റി​ൽ ഇ​ത് 33,682 ആ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​ർ 11 ശ​ത​മാ​ന​മാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 68,422 പേ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ കേ​വ​ലം 9,961 ആ​യി​രു​ന്ന​താ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്.

ഡിസംബറിൽ ഹോട്ടൽ മുറികളുടെ വരുമാനത്തിൽ 300 ശതമാനം വർധന

ദോ​ഹ: ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 2022 ഡി​സം​ബ​റി​ൽ ഖ​ത്ത​റി​ലെ ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ വ​ൻ​കു​തി​പ്പ്.

ഹോ​ട്ട​ൽ മു​റി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ 300 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഖ​ത്ത​റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രി​ൽ നാ​ലി​ര​ട്ടി വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ ഖ​ത്ത​റി​ലേ​ക്ക് ഒ​ഴു​കി​യ​ത്.

പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മു​റി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ 106 ശ​ത​മാ​നം മു​ത​ൽ 365 ശ​ത​മാ​നം വ​രെ വാ​ർ​ഷി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ വ​രു​മാ​ന വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ള​ർ​ച്ച 142-587 ശ​ത​മാ​നം വ​രു​മെ​ന്നും പി.​എ​സ്.​എ വ്യ​ക്ത​മാ​ക്കി.

ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തെ ആ​കെ​യു​ള്ള ഹോ​ട്ട​ൽ മു​റി​ക​ളി​ൽ ല​ഭ്യ​മാ​യ മു​റി​ക​ളി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 285.84 റി​യാ​ലി​ൽ​നി​ന്നും 1281 റി​യാ​ലാ​യി വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, അ​വ​ലോ​ക​ന കാ​ല​യ​ള​വി​ൽ താ​മ​സം ആ​റ് മു​ത​ൽ 61 ശ​ത​മാ​നം വ​രെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വാ​ർ​ഷി​കാ​ടി​സ്​​ഥാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ഹോ​ട്ട​ൽ മു​റി​ക​ളു​ടെ വ​രു​മാ​ന വ​ർ​ധ​ന​യി​ൽ നി​ർ​ണാ​യ​ക​മാ​യി. പ്ര​തി​മാ​സ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വി​ൽ 90 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​യ മു​റി​ക​ളു​ടെ ശ​രാ​ശ​രി വ​രു​മാ​നം വാ​ർ​ഷി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ 305 റി​യാ​ലി​ൽ നി​ന്നും വ​ർ​ധി​ച്ച് 1806 റി​യാ​ലി​ലെ​ത്തി​യ​താ​യി അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​യ മു​റി​ക​ളി​ലെ വ​രു​മാ​ന വ​ർ​ധ​ന​വ് 173 ശ​ത​മാ​നം വ​ർ​ധി​ച്ച് 620 റി​യാ​ലാ​യ​പ്പോ​ൾ ടു ​സ്​​റ്റാ​ർ, വ​ൺ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ 197 ശ​ത​മാ​നം വ​ർ​ധി​ച്ച് 393 റി​യാ​ൽ ആ​യ​താ​യും പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Increase in number of visitors from GCC countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.