ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു
ദോഹ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138ാമത് സ്ഥാപക ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഐ.സി.സി മുംബൈ ഹാളില്‍ ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് സി. താജുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് മുഖ്യ പ്രഭാഷണം നടത്തി. അതത് കാലഘട്ടത്തില്‍ സമൂഹത്തിനും രാജ്യത്തിനും ആവശ്യമായ നിലപാടുകളും സമീപനങ്ങളുമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മ ഗാന്ധിക്കൊപ്പം അണിനിരന്ന പ്രസ്ഥാനം ഇന്ന് ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ രാഹുല്‍ ഗാന്ധിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും എ.പി. മണികണ്ഠന് പറഞ്ഞു. ചടങ്ങില്‍ ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം കെ.വി. ബോബന്, വി.എസ്. അബ്ദുറഹ്മാന്, അബ്രഹാം കെ. ജോസഫ്, ഇഖ്ബാല്‍ ബദറുദ്ദീന്‍, അശ്റഫ് നന്നംമുക്ക്, അഹദ് മുബാറക്, ജിഷ ജോര്‍ജ്, റുബീഷ് പാലക്കാട്, ശമീര്‍ പൊന്നൂരാന്‍, മഞ്ജുഷ ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.