ഇൻകാസ് ബാലുശ്ശേരി മണ്ഡലം സ്നേഹോത്സവ് സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ
പങ്കെടുത്തവർ
ദോഹ: ഖത്തർ ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹോത്സവ് 2023ന് മുന്നോടിയായി ജനറൽ ബോഡിയും സ്വാഗതസംഘ രൂപവത്കരണവും നടന്നു.
ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് ഷംസു വേളൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജാഫർ നന്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ, രക്ഷാധികാരി അഷ്റഫ് വടകര, ജില്ലാ വർക്കിങ് പ്രസിഡന്റ് ഗഫൂർ ബാലുശ്ശേരി, സൗബിൻ ഇലഞ്ഞിക്കൽ, റഫീഖ് പാലോളി, ഷാഫി പിസി പാലം തുടങ്ങിയവർ സംസാരിച്ചു. ദുബൈ ഇൻകാസ് പ്രസിഡന്റ് ഫൈസൽ കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജംഷാദ് നജീം നന്ദി അറിയിച്ചു.
സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഐ.സി.ബി.എഫ് കാഞ്ഞാണി ഹാളിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉൾപ്പെടെ നേതാക്കൾ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.