ദോഹ: വീട്ടുജോലിക്കാരെ അനധികൃതമായി കടത്തുകയും താമസിപ്പിക്കുകയും നിയമവിരുദ്ധമായി ജോലി നൽകുകയും ചെയ്തുവെന്ന കേസിൽ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം (എസ്.എഫ്.ഡി) ആണ് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഗാർഹിക തൊഴിലാളികളായ 11 സ്ത്രീകളെയും പിടികൂടി. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ പരസ്യത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, നിരവധി പേരെ അനധികൃതമായി താമസിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇവർക്ക് നിയമവിരുദ്ധമായി വിവിധ സ്ഥലങ്ങളിൽ ജോലി നൽകുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ മൂന്നുപേരും ഒരേ രാജ്യത്തു നിന്നുള്ളവരാണ്.
ചോദ്യം ചെയ്യലില്‍, പ്രതികള്‍ കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരെ എങ്ങനെ പാര്‍പ്പിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ വഴി ഇവർക്ക് എങ്ങനെ ജോലിനൽകുന്നുവെന്നത് സംബന്ധിച്ചും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദമാക്കി. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക്ക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.