ദോഹ: സിഗ്നലുകളിൽ ചുവപ്പുവെളിച്ചം തെളിഞ്ഞിട്ടും വാഹനം ഓടിച്ചുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യവും ഗുരുതരമായ അപകടത്തിന് വഴിവെക്കുന്നതുമാണ് റെഡ് ലൈറ്റ് സിഗ്നൽ ലംഘനങ്ങൾ.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിഴക്കൊപ്പം വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെ ശിക്ഷകൾ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് സിഗ്നലുകളിലെ നിയമലംഘനങ്ങൾക്ക് 90 ദിവസംവരെ കാലയളവിലേക്ക് വാഹനം പിടിച്ചിടുന്നതിന് ട്രാഫിക് വിഭാഗം ഡയറക്ടർക്കും മറ്റും അധികാരമുണ്ടായിരിക്കും. റെഡ് സിഗ്നലിൽ റോഡ് ക്രോസ് ചെയ്താൽ 6000 റിയാൽവരെയാണ് പിഴ ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.