ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫി​റ്റ്ന​സ് ഫെ​സ്റ്റ്

ഐ.​സി.​എ​ഫ് ഫി​റ്റ്ന​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പെ​രു​ന്നാ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഫി​റ്റ്ന​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ഡോ. ​അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി സം​ബ​ന്ധി​ച്ചു. മ​ത​പ​ര​മാ​യ ക​ർ​മ​ങ്ങ​ൾ പ​ല​തും മ​നു​ഷ്യ​ന്റെ ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് ഊ​ർ​ജം പ​ക​രു​ന്ന​താ​െ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ്യൂ​സി​ക് ചെ​യ​ർ, സ്പൂ​ൺ റൈ​സ്, സ്കി​പ്പി​ങ്, പു​ഷ് അ​പ്, പ​ഞ്ച​ഗു​സ്തി, റി​ലേ, വ​ടം​വ​ലി, ഫു​ട്ബാ​ൾ തു​ട​ങ്ങി 20ല​ധി​കം മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.

നാ​ല് സെ​ൻ​ട്ര​ലു​ക​ളി​ൽ​നി​ന്നാ​യി കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. അ​സീ​സി​യ സെ​ൻ​ട്ര​ൽ ഒ​ന്നാം സ്ഥാ​ന​വും നോ​ർ​ത്ത് സെ​ൻ​ട്ര​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​രി​പാ​ടി ഐ.​എ​സ്.​സി മെം​ബ​ർ ദീ​പേ​ഷ് ഗോ​വി​ന്ദ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - ICF Fitness Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.