ഐ.എസ്.സി വനിത ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ മാംഗ്ലൂര്‍ ക്രിക്കറ്റ് ക്ലബ് സീനിയേർസ് ടീം മുഖ്യാതിഥികളോടൊപ്പം
ദോഹ: ഐ.എസ്.സി ‘ഖേല്‍ മഹോത്സ’വിന്റെ ഭാഗമായി നടന്ന വനിത ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഖത്തറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശ കാഴ്ചയായി മാറി. ദോഹ പേളിങ് ഇന്റര്‍ നാഷനല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂർണമെന്റിലെ കലാശ പോരാട്ടത്തില്‍ നാല് വിക്കറ്റ് വിജയം നേടി മാംഗ്ലൂര്‍ ക്രിക്കറ്റ് ക്ലബ് സീനിയേര്‍സ് ചാമ്പ്യന്‍ ട്രോഫി കരസ്ഥമാക്കി. ഖത്തറിലെ വിവിധ ക്ലബുകളും അക്കാദമികളും അണിനിരന്ന മത്സരത്തില്‍ എം.സി.സി രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് ബാറ്ററും ടൂര്‍ണമെന്റിലെ മൂല്യമേറിയ താരവുമായി സത്യ ശശികുമാറിനെയും ബെസ്റ്റ് ബൗളറായി തൃപ്തി കലേയും തെരഞ്ഞടുത്തു.
അല്‍ഫാ സ്ക്വാഡ്, ക്യാപ്റ്റന്‍സ് ക്രൂ, സീലൈന്‍ സ്ട്രൈക്കേര്‍സ്, ടീം അല്‍ഖോര്‍, എസ്.എന്‍.വി.ബി തൃശൂര്‍ തുടങ്ങിയ വനിത ടീമുകളും മത്സരത്തില്‍ മാറ്റുരച്ചു. സത്യ അനുമല്ല, കിരണ്‍ കുമാര്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് കൈമാറി. വൈസ് പ്രസിഡന്റ് സിതേന്ദു പാല്, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, ഹെഡ് ഓഫ് ക്രിക്കറ്റ് ദീപക് ചുക്കാല, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ജോ. സെക്രട്ടറി കവിത മഹേന്ദ്രന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ജുല്‍ അസീം, ഹംസ പി. കുനിയില്‍, സോമരാജ് സുബ്രഹ്മണ്യ, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.