ദോഹ: വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം ഖത്തർ തുറമുഖ കസ്റ്റംസ് പിടികൂടി. ഹമദ് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 2738 കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. പഴവർഗമായ ഉറുമാമ്പഴത്തിൻെറ വലിയ പെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ നിലയിലായിരുന്നു പുകയില.
മയക്കുമരുന്നുകളും ലഹരി ഉൽപന്നങ്ങളും രാജ്യത്തേക്ക് കടത്തരുത് എന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ് തുടർച്ചയായി നിരോധിത ഉൽപന്നങ്ങൾ പിടികൂടുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സാഹയത്താലാണ് ഖത്തർ കസ്റ്റംസിൻെറ തുറമുഖ-വിമാനത്താവളങ്ങളിലെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.