കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റ് ഉ​ദ്ഘാ​ട​നം ഖ​ത്ത​ർ

സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വീ​ട്ട​മ്മ​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

വീട്ടമ്മമാർ ഉദ്ഘടകരായി; രു​ചി​പ്പെ​രു​മ​യു​മാ​യി കാ​ലി​ക്ക​റ്റ് ഷെ​ഫ്

ദോഹ: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക​യി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റ് ഖ​ത്ത​റി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ​​‘ഫോ​ർ മൈ ​ലൗ’ അ​തി​ഥി​ക​ളാ​യി ഖ​ത്ത​റി​ലെ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്ക​രി​കി​ലെ​ത്തി​യ 13 വീ​ട്ട​മ്മ​മാ​ർ ഒ​ന്നി​ച്ചു​ചേ​ർ​ന്ന് നാ​ട മു​റി​ച്ചു​കൊ​ണ്ടാ​ണ് രു​ചി​യു​ടെ പു​തു​കേ​ന്ദ്ര​മാ​യ ‘കാ​ലി​ക്ക​റ്റ് ഷെ​ഫ്’ റ​സ്റ്റാ​റ​ന്റി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഉ​ദ്ഘാ​ട​ന ശേ​ഷം, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​നും മ​റ്റ് അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വെ​ച്ചും അ​വ​ർ തു​ട​ക്ക​ത്തി​ന് നാ​യി​ക​മാ​രാ​യി. ‘എ​​വ​​രി ഡി​​ഷ് ഹാ​​സ് എ ​​സ്റ്റോ​​റി’ എ​​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കൊ​​തി​​യൂ​​റും വി​​ഭ​​വ​​ങ്ങ​​ൾ​​ക്കൊ​​പ്പം സ്നേ​​ഹ​​ത്തി​​ന്റെ ക​​ഥ​​ക​​ൾ കൂ​​ടി പ​​ങ്കു​​വെ​ച്ചാ​ണ് കാ​​ലി​​ക്ക​​റ്റ് ഷെ​​ഫ് ന​​ജ്മ സ്ട്രീ​​റ്റി​​ൽ തു​റ​ന്ന​ത്.

350 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വു​​ന്ന ക​​ൺ​​വെ​​ൻ​​ഷ​​ൻ ഹാ​​ൾ, ബി​​സി​​ന​​സ് മീ​​റ്റി​​ങ് ഏ​​രി​​യ, ഔ​​ട്ട് ഡോ​​ർ കാ​​റ്റ​​റി​​ങ്, പാ​​ർ​​ട്ടി ഹാ​​ൾ, സൗ​​ജ​​ന്യ കാ​​ർ പാ​​ർ​​ക്കി​​ങ് എ​​ന്നി​​വ ഇ​​രു നി​​ല​​ക​​ളി​​ലാ​​യു​​ള്ള റ​​സ്റ്റാ​​റ​​ൻ​​റി​െൻറ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.

കേ​​ര​​ളീ​​യ ഭ​​ക്ഷ​​ണ​​ങ്ങ​​ൾ ത​​ന​​ത് രു​​ചി​​ക​​ളോ​​ടെ ആ​​സ്വ​​ദി​​ക്കാം എ​​ന്ന​​താ​​ണ് കാ​​ലി​​ക്ക​​റ്റ് ഷെ​​ഫ് റ​​സ്റ്റാ​​റ​​ൻ​​റി​െൻറ പ്ര​​ത്യേ​​ക​​ത. ഇ​​തി​​നൊ​​പ്പം ഇ​​ന്ത്യ​​ൻ, അ​​റ​​ബി​​ക് ഭ​​ക്ഷ​​ണ ഇ​​ന​​ങ്ങ​​ളുമുണ്ട്. 

Tags:    
News Summary - Housewives inaugurates-Calicut Chef with variety taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.