ദോഹ: ഉപരോധം തുടരുമ്പോഴും സാമ്പത്തിക നില ഏറെ ഭദ്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കതാറാ ഹോസ്പിറ്റാലിറ്റി സ്വിറ്റ്സർലാൻഡിൽ നൂറ് കോടി ഡോളർ ചെലവഴിച്ച് വൻ ഹോട്ടൽ സമുച്ചയം സ്വന്തമാക്കി. ബെർഗ്നോസ്റ്റോക്ക് റിസോർട്ടാണ് കതാറാ ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയത്. നൂറ് കോടി ഡോളർ വിലയാണ് ഇതിന് നൽകിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
സ്വിറ്റ്സർലാൻഡിലെ പ്രകൃതി സുന്ദരമായ ലോസിയാൻ തടാകത്തിനടുത്തായുള്ള ഈ റിസോർട്ട് സമുച്ചയം സന്ദർശകർ താമസിക്കാൻ ആഗ്രഹിക്കുന്ന റിസോർട്ടുകളിൽ ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മാസം അവസാനത്തോടെ ഇത് തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാല് വിവിധ ഇനങ്ങളിൽ പെട്ട ഹോട്ടലുകളാണ് ഈ സമുച്ചയത്തിലുള്ളത്. ഒമ്പത് വർഷമാണ് ഇതിെൻറ നിർമാണം പൂർത്തീകരിക്കാൻ എടുത്തത്. ആയിരം ജീവനക്കാർക്ക് ഇവിടെ ജോലി നൽകുമെന്ന് കതാറ അധികൃതർ വ്യക്തമാക്കി.
12 രാജ്യങ്ങളിലായി കതാറ ഹോസ്പിറ്റാലി കമ്പനിക്ക് 42 ഹോട്ടൽ സമുച്ചയങ്ങളുണ്ട്. ഇതിൽ 28 എണ്ണം പ്രവർത്തനനിരതമാണ്. 14 എണ്ണം നിർമാണം പൂർത്തിയായി വരികയാണ്. 8400 മുറികളാണ് ഈ ഹോട്ടലുകളിലുള്ളത്. ലണ്ടൻ, കാൻ, പാരിസ്, മിലാൻ, റോം, സിംഗപ്പൂർ, ലൂസാൻ, മാഡ്രിഡ് എന്നീ അന്താരാഷ്ട്ര നഗരങ്ങളിലെല്ലാം കതാറക്ക് ഹോട്ടലുകളുണ്ട്. ദോഹയിൽ മാത്രം 12 പഞ്ച നക്ഷത്ര ഹോട്ടലുകൾ കമ്പനിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.