'ഹോണർ ബാൻഡ്​ സിക്​സ്'​ ഖത്തറിലും

ദോഹ: ആഗോള പ്രശസ്​ത ടെക്​നോളജി ബ്രാൻഡായ 'ഹോണറി​‍െൻറ' പുതിയ പ്രീമിയം ഫിറ്റ്​നസ്​ ട്രാക്കറായ ​'ഹോണർ ബാൻഡ്​ സിക്​സ്​' ഖത്തറിലും. രാജ്യത്തെ ഏക അംഗീകൃത വിതരണക്കാരായ ട്രേഡ്​ടെക്​ ട്രേഡിങ്​ കമ്പനി വഴിയാണ്​ ഹോണറി​‍െൻറ ഏറ്റവും പുതിയ ഫിറ്റ്​നസ്​ ട്രാക്കർ ഖത്തറിലെ വിപണിയിലെത്തുന്നത്​. ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ്​ പുതിയ ഉൽപന്നം വിപണിയിലെത്തുന്നതെന്ന്​ ഇൻറർടെക്​ ഗ്രൂപ്​​ സി.ഒ.ഒ ആയ അഷ്​റഫ്​ എൻ.കെ പറഞ്ഞു.

ചുരുങ്ങിയ വിലയിൽ ഏറ്റവും മികച്ച സാ​ങ്കേതിക മികവോടെയാണ്​ പുതിയ 'ഹോണർ ബാൻഡ്​ സിക്​സ്​ വിപണിയിലെത്തുന്നത്​. ആരോഗ്യ സംരക്ഷണത്തിന്​ പ്രധാന്യം നൽകുന്നവ​ർക്ക്​ ഫിറ്റ്​നസ്​ ട്രാക്കർ നിത്യജീവിത്തിൻെറ ഭാഗമായിമാറുകയാണ്​. ശരീരത്തിലെ ഒക്​സിജൻ അളവ്​, ദൈനംദിന വർക്കൗട്ട്​ മുതൽ, ഹൃദയമിടിപ്പ്​ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനം വരെ പുതിയ ബാൻഡിൻെറ സവിശേഷതകളാണ്​. ഒരു തവണ ചാർജ്​ ചെയ്​താൽ 14ദിവസം ​വരെ സാധാരണ പ്രവർത്തിക്കും. 

Tags:    
News Summary - ‘Honor Brand Six’ also in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.