ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സേവനമനുഷ്ഠിച്ച മലയാളി വളന്റിയർമാർ അബൂഹമൂറിലെ ഐ.സി.സി ഹാളിൽ നടന്ന
ഫാമിലി മീറ്റിൽ
ദോഹ: ഫിഫ ഫുട്ബാൾ ലോകകപ്പ് 2022ന്റെ ഭാഗമായി ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സേവനമനുഷ്ഠിച്ച മലയാളി വളന്റിയർമാർ അബൂഹമൂറിലെ ഐ.സി.സി ഹാളിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റും പ്രവാസി ഭാരത് അവാർഡ് ജേതാവുമായ ബാബുരാജ് ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കും മുതിർന്നവർക്കുമായി എന്റർടെയിൻമെന്റ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. നസീം ഹെൽത്ത് കെയർ, സ്പീഡ്ലൈൻ പ്രിന്റിങ് പ്രസ്, ഫെസ്റ്റിവൽ ലിമോസിൻ, സ്പ്രിങ് ഇന്റർനാഷനൽ, അൽസമാൻ എക്സ്ചേഞ്ച്, ബി പോസിറ്റിവ് എന്നിവയുടെ പ്രതിനിധികളും ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജി.എം. യഹിയ എന്നിവരും കൂടി വളന്റിയർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
കോഓഡിനേറ്റർമാരായ റംല സമദ്, അപർണ റെനീഷ്, റൂബിനാസ് കോട്ടേടത്ത്, റെജി വയനാട്, സുഭാഷ് കുമാർ, ഷബീബ്, സുമിത്ത് ഗുരുവായൂർ, നസീഫ് ചുള്ളിയിൽ, നൗഫൽ ഖാൻ, അലൻ മാത്യു തോമസ്, ബാസിം, ജവഹർ, ജേക്കബ്, നീനു നിർമൽ, പൂജ പ്രതാപ്, ഇക്ബാൽ ഓമാനൂർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. നൂർജഹാൻ ഫൈസൽ സ്വാഗതവും അബൂബക്കർ തിരുത്തിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.