റാപ്പർ വേടൻ

ആരോഗ്യ പ്രശ്നം: വേടന്റെ ദോഹയിലെ പരിപാടി മാറ്റിവെച്ചു

ദോഹ: ആരോഗ്യ പ്രശ്‌നത്തെതുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ദോഹയിൽ സംഘടിപ്പിക്കാനിരുന്ന പരിപാടി മാറ്റിവെച്ചു. ദുബൈയിൽ പരിപാടിക്കെത്തിയ വേടന് പനി അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കൽ ടീം വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അനാരോഗ്യത്തെതുടർന്ന് നവംബർ 28ന് ദോഹയിലെ ഏഷ്യൻ ടൗണിൽ നടക്കാനിരുന്ന പരിപാടി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഡിസംബർ 12ലേക്കാണ് നിലവിൽ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Tags:    
News Summary - Health issue: Vedan's Doha event postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.