ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും വി​ദ്വേ​ഷ പ്ര​ച​ര​ണം; ച​ർ​ച്ചാ സ​ദ​സ്സ്​

​ദോ​ഹ: ഹ​ലാ​ലി​ൻ​റെ പേ​രി​ൽ ഭ​ക്ഷ​ണ​ത്തി​ൽ പോ​ലും വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും സൃ​ഷ്​​ടി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ർ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ൾ​ച്ച​റ​ൽ ഫോ​റം തൃ​ശൂ​ർ പ്ര​തി​ഷേ​ധ ച​ർ​ച്ചാ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.

'വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ട്, വെ​റു​പ്പി​ല്ലാ​തെ ഭ​ക്ഷ​ണം' ത​ല​ക്കെ​ട്ടി​ൽ നു​ഐ​ജ ക​ൾ​ച്ച​റ​ൽ ഫോ​റം ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി പ​ര​സ്പ​രം സ​ഹ​ക​രി​ച്ചു ജീ​വി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പി​ൻെ​റ രാ​ഷ്​​ട്രീ​യം ഇ​റ​ക്കി​വി​ട്ട് മു​ത​ലെ​ടു​ക്കാ​നു​ള്ള ഫാ​സി​സ്റ്റു ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഹ​ലാ​ൽ വി​വാ​ദ​മെ​ന്നും ഇ​ത് കേ​ര​ളം പോ​ലു​ള്ള നാ​ട്ടി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​നീ​സ് റ​ഹ്മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​ലീം എ​ൻ.​പി, മ​ർ​സൂ​ഖ് സെ​യ്ദ് മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​ന ന​സീം, ക​ൾ​ച്ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ക​ൾ​ച്ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ച​ൻ ജോ​ൺ​സ​ൺ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​സ് എ​റി​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hate propaganda through food Discussion audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.