ഹസ്സൻ അൽ തവാദി
ദോഹ: ഖത്തർ ലോകകപ്പിൻെറ നായകനാണ് ഹസ്സൻ അൽ തവാദി എന്ന 41കാരൻ. ലോകകപ്പിൻെറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ലെഗസി ആൻഡ് ഡെലിവറിയുടെ സെക്രട്ടറി ജനറൽ. അറബ് മണ്ണിലേക്ക് ആദ്യമായെത്തിയ വിശ്വമേളയെ ലോകചരിത്രത്തിലെ സംഭവബഹുലമായ അധ്യായമാക്കി മാറ്റുന്നതിൽ ഈ നായകൻെറ മികവ് ചെറുതല്ല. പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് ലോകം കണ്ടതിൽ മികച്ച മേളയാക്കി ലോകകപ്പ് മാറാൻ ഒരുങ്ങുേമ്പാൾ ഹസ്സൻ അൽ തവാദിയുടെ തളരാത്ത അധ്വാനവും ദീർഘവീക്ഷണവും നയതന്ത്ര മികവുമാണ് വിജയം കാണുന്നത്. കായികസംഘാടനത്തിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഇപ്പോൾ ഈ ചെറുപ്പക്കാരൻെറ പേരുമുണ്ട്. പ്രഫഷൻകൊണ്ട് അഭിഭാഷകനായിരുന്നെങ്കിലും ഇന്ന് ഖത്തർ ലോകത്തിന് മുന്നിലേക്ക് സമർപ്പിക്കുന്ന മാനേജ്മെൻറ് വിദഗ്ധനായി മാറിയിരിക്കുന്ന എസ്.സി അധിപനായി അൽ തവാദി. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ഖത്തർ ഹോൾഡിങ്സ് എന്നിവയുടെ ജനറൽ കൗൺസൽ പദവിയിലിരുന്ന മിടുക്കുമായാണ് ലോകകപ്പിൻെറ മുഖ്യസംഘാടക പദവിയിലെത്തുന്നത്.
അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സർവ പിന്തുണയും ഈ യുവ സംഘാടകൻെറ നേതൃത്വത്തിനുണ്ട്.
സംഘാടനവും അടിസ്ഥാന സൗകര്യവുംകൊണ്ട് ലോകം കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബാൾ മേളയായിരിക്കും ഖത്തർ 2022 എന്ന് അൽ തവാദി സാക്ഷ്യപ്പെടുത്തുന്നു.
'എല്ലാ വാർപ്പുമാതൃകകളെയും തച്ചുടച്ച് ചരിത്രത്തിൽ സമാനതകളില്ലാത്ത ലോകകപ്പിനാണ് ഖത്തർ ആതിഥ്യംവഹിക്കുകയെന്നും ഖത്തറിെൻറയും മേഖലയുടെയും അതിലുപരി ലോകത്തിെൻറയും ടൂർണമെൻറാണിതെന്നും മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും നൂറുകോടി ജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കും' - തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.