ദോഹ: അറിവിെൻറ പെരുംപോരാട്ടത്തിന് ഇനി ആ 12 പേർ. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് 'ഗൾഫ്മാധ്യമം' നടത്തുന്ന ക്യു ക്വിസിെൻറ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായതോടെയാണ് ഫൈനൽ മൽസരത്തിെൻറ ചിത്രം വ്യക്തമായത്. വിജ്ഞാനത്തിെൻറ കലാശപ്പോരിൽ ഇരുവിഭാഗങ്ങളിലുമായി 12 വിദ്യാർഥികളാണ് കൊമ്പുകോർക്കുക. ഡിസംബർ 11ന് ദോഹ സമയം ഉച്ചക്ക് 12.30നാണ് ഗ്രാൻഡ് ഫിനാലെ തുടങ്ങുന്നത്. ഓൺലൈൻ ഗ്രാൻഡ് ഫിനാലെക്ക് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകും. ഏഴു മുതൽ ഒമ്പതു വരെ ക്ലാസുകളിലുള്ളവർ 'BRILLIANT BUTTERFLY' വിഭാഗത്തിലും, 10 മുതൽ 12 വരെ ക്ലാസുകളിലുള്ളവർ 'JUNIOR GENIUS' വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച 'ഗൾഫ്മാധ്യമം' ദോഹ ആസ്ഥാനത്താണ് ആദ്യഘട്ട ഓൺലൈൻ മത്സരം നടന്നത്.
അഞ്ഞൂറിലധികം വിദ്യാർഥികളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് പ്രത്യേക ആപിലൂടെ നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യസമയത്ത് ഉത്തരം നൽകിയ 50 വീതം വിദ്യാർഥികളെ ഇരുവിഭാഗത്തിലുമായി തെരഞ്ഞെടുത്തു. ഇവരിൽനിന്ന് വീണ്ടും 16 വീതം വിദ്യാർഥികളെ സമാനപ്രക്രിയയിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇവർക്കായി നടത്തിയ തത്സമയ ഓൺലൈൻ മത്സരത്തിന് ആർ.ജെ. പാർവതി നേതൃത്വം നൽകി. ഇതിൽനിന്നാണ് ഇരുവിഭാഗത്തിലുമായി ആറു വീതം വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ഇവരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്. വിജയികളെ ഗംഭീരസമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വിശദവിവരങ്ങൾ മത്സരാർഥികളെ പിന്നീട് അറിയിക്കും. ഫോൺ: 55373946.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.