ഇ​ട​തു​മു​ന്ന​ണി സ​ര്‍ക്കാ​റി​െന​തി​രാ​യ വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പ് -കെ.​എം.​സി.​സി ഖ​ത്ത​ര്‍

ദോ​ഹ: അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ര്‍ത്തും ന​ട​ത്തി കേ​ര​ള​ത്തെ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ഇ​ട​തു​മു​ന്ന​ണി സ​ര്‍ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന വി​ധി​യെ​ഴു​ത്താ​കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഖ​ത്ത​ര്‍ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ക​യും ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗ​വും വി​പ​ണ​ന​വും കൂ​ടു​ക​യും ക്ര​മ​സ​മാ​ധാ​ന​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്യു​ന്ന​താ​യും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ച്ച​യാ​യി ഒ​രേ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​മി​താ​ധി​കാ​ര പ്ര​വ​ണ​ത വ​ർ​ധി​പ്പി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദ​ത്തി​ലും പൊ​ലീ​സി​ലും രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ഇ​ത് സാ​ധാ​ര​ണ​ക്കാ​ര​ന് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

കേ​ര​ള​ത്തി​ല്‍ 56 ല​ക്ഷം യു​വാ​ക്ക​ള്‍ പി.​എ​സ്.​സി​യി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ മാ​ത്രം 26 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ജോ​ലി​ക്ക് കാ​ത്തി​രി​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ നി​ര​വ​ധി പാ​ർ​ട്ടി​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ല്‍കു​ന്നു. ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ കാ​ർ​ഷി​ക, ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും ത​ക​ര്‍ന്നി​രി​ക്കു​ക​യാ​ണ്. ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ക്കും, ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പോ​ലും ക​ട​മെ​ടു​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ സം​സ്ഥാ​ന​ത്തി​ന്റെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​മി​ത​മാ​യ നി​കു​തി വ​ർ​ധ​ന​വും, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​വും സാ​ധാ​ര​ണ​ക്കാ​ര​ന്റെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യി​രി​ക്കു​ന്നു.

അ​തു​കൊ​ണ്ട് വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും, ഭാ​വി കേ​ര​ള​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും പ​ദ്ധ​തി​ക​ളു​മു​ള്ള ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ര്‍ഥി​ച്ചു. ചെ​യ​ര്‍മാ​ന്‍ എം.​പി. ഷാ​ഫി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ന്നാ​സ​ര്‍ നാ​ച്ചി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​സ്.​എ.​എം ബ​ഷീ​ര്‍, മു​സ്ത​ഫ എ​ല​ത്തൂ​ര്‍, ഇ​സ്മ​യി​ല്‍ ഹാ​ജി മ​ങ്ക​ട, ഹം​സ ഉ​ളി​യ​ത്ത്, ബ​ഷീ​ര്‍ ഖാ​ന്‍ കൊ​ടു​വ​ള്ളി, ഹം​സ​ക്കു​ട്ടി ഗു​രു​വാ​യൂ​ര്‍, അ​ബ്ദു​ല്‍ക​രീം കൊ​ടു​വ​ള്ളി, സാ​ദി​ഖ് പാ​ക്യാ​ര, സി.​പി. നി​യ​മ​ത്തു​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Elections can be held against the current Left Front government - KMCC Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.