ജോർഡൻ ഉപപ്രധാനമന്ത്രി ഡോ. അയ്മൻ അൽ സഫാദി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ
മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: സൗഹൃദ സന്ദർശനത്തിനായി ദോഹയിലെത്തിയ ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ -പ്രവാസി മന്ത്രിയുമായ ഡോ. അയ്മൻ അൽ സഫാദിയുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സൈനിക സംഘർഷവും അത് പ്രാദേശിക, അന്തർദേശീയ സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും വിശകലനം ചെയ്തു.
ജോർഡാനിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ ഖത്തർ പ്രധാനമന്ത്രി അപലപിച്ചു. പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ജോർഡാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രധാനമന്ത്രി ആവർത്തിച്ചു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരായ ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഭക്ഷണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യം വക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആഗോള ഊർജ സുരക്ഷ, സമുദ്രഗതാഗതം, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും മേഖലയുടെ സ്ഥിരത സംരക്ഷിക്കുന്നതിനും, പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെയും, സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.