അ​ൽ അ​ഖ്സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ അ​തി​ക്ര​മം പ്ര​കോ​പ​ന​പ​ര​ം -ഖത്തർ

ദോ​ഹ: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സ​ർ​ക്കാ​രി​ലെ മ​ന്ത്രി, സൈ​നി​ക സു​ര​ക്ഷ​യോ​ടെ അ​ൽ അ​ഖ്സ പ​ള്ളി​യു​ടെ മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വം അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ് ലിം ​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് ഖ​ത്ത​ർ. ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഖ​ത്ത​ർ, ഇ​ത് പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​ൽ അ​ഖ്സ പ​ള്ളി​യു​ടെ മ​ത​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ പ്രാധാന്യത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പൂ​ർ​ണ്ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ജ​റു​സ​ലേ​മി​നോ​ടും അ​വി​ടു​ത്തെ വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളോ​ടും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​ങ്ങ​ളു​ടെ ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റ​ണം. ഇ​സ്രാ​യേ​ലി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലും ഖ​ത്ത​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കാ​നും, കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി 1967 ലെ ​അ​തി​ർ​ത്തി​ക​ളോ​ടെ ഒ​രു സ്വ​ത​ന്ത്ര രാ​ജ്യം സ്ഥാ​പി​ക്കാ​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ വി​ശ​ദ​മാ​ക്കി.

Tags:    
News Summary - Israeli minister's aggression at Al-Aqsa Mosque is outrageous - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.