ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ശി​ദ് അ​ൽ സ​യാ​നി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സംസാരിക്കുന്നു

ദോഹ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​ൻ മു​ന്നോ​ട്ടു​വെ​ച്ച ക​ര​ട് പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി ത​ള്ളി​യ സം​ഭ​വ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ബ​ഹ്‌​റൈ​ൻ. ഖ​ത്ത​ർ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ജോ​ർ​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ബ​ഹ്‌​റൈ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​മാ​ണ് ര​ക്ഷാ​സ​മി​തി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​സ​മി​തി​യു​ടെ നി​ല​പാ​ടി​ൽ ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഈ ​മാ​സ​ത്തെ ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ശി​ദ് അ​ൽ സ​യാ​നി ക​ടു​ത്ത ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ര​ക്ഷാ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​തി​ൽ സ​മി​തി വീ​ഴ്ച വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​മേ​യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് പോ​ലും ഇ​തി​നാ​യി മാ​റ്റി​വെ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ത​ങ്ങ​ൾ ഈ ​സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, സി​വി​ൽ മേ​ഖ​ല​ക​ളെ​യും ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യം​വെ​ച്ചു​ള്ള ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചു. ക​ട​ലി​ടു​ക്കി​ലെ അ​സ്ഥി​ര​ത മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​ക്ഷ്യ, ഊ​ർ​ജ വി​ല​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു.​എ​ൻ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​രം പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Bahrain resolution defeated in UN Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.