ബുധനാഴ്ച പുലർച്ചെയും വ്യോ​മാ​ക്ര​മ​ണം

ദോ​ഹ: ബുധനാഴ്ച പുലർച്ചെയും ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഖ​ത്ത​റി​നി​നു​നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ ശ്ര​മം. കഴിഞ്ഞ ദിവസം രാ​ത്രി 10. 27 ഓ​ടെ​യാ​ണ് നാ​ഷ​ണ​ൽ അ​ലേ​ർ​ട്ട് സി​സ്റ്റം വ​ഴി സു​ര​ക്ഷ സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ദോ​ഹ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ലി​യ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ടു. എ​ന്നാ​ൽ, ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ന്നാ​ലെ സു​ര​ക്ഷ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​താ​യു​ള്ള സ​ന്ദേ​ശ​വും മൊ​ബൈ​ൽ ഫോ​ൺ വ​ഴി രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ല​ഭി​ച്ചു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ൽ മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ഒ​രു ഖ​ത്ത​രി കു​ട്ടി​യ​ട​ക്കം നാലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച​തി​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ മു​റൈ​ഖ് പ്ര​ദേ​ശ​ത്തെ ഒ​രു ഖ​ത്ത​രി പൗ​ര​ന്റെ വീ​ടി​ന് മു​ക​ളി​ൽ പ​തി​ച്ചു. ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷ സം​ഘ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​ക്കാ​യി മാ​റ്റു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​മി​ത​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് ബുധനാഴ്ച പുലർച്ചെ യു.​എ​സ് -ഇ​റാ​ൻ വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിനു മുമ്പായും മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സു​ര​ക്ഷ ഭീ​ഷ​ണി ഉ​ണ്ടാ​യ​താ​യി മു​ന്ന​റി​യി​പ്പ് വ​ന്ന​ത്.

ഇ​റാ​നി​ൽ നി​ന്ന് ഏ​ഴ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ആ​ക്ര​മ​ണ​ശ്ര​മം ന​ട​ത്തി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ​യും സാ​യു​ധ സേ​ന വി​ജ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ആം​ബു​ല​ൻ​സു​ക​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ അ​വ​രു​ടെ ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തി. അ​ജ്ഞാ​ത വ​സ്തു​ക്ക​ളോ അ​വ​ശി​ഷ്ട​ങ്ങ​ളോ ക​ണ്ടാ​ൽ തൊ​ട​രു​ത്. ഉ​ട​ൻ ത​ന്നെ 999 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Airstrikes again on Wednesday morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.