എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി

ദോ​ഹ: നി​ല​വി​ലെ സുരക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​രാ​ന്ത്യം വ​രെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തേ, സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ മി​ഡ് -ടേം ​പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​മു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​വ​ധി ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ലാ​ക്കി നി​ശ്ച​യി​ച്ച് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇന്നലെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു.

Tags:    
News Summary - Holidays for all educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.