974 ബീച്ചിൽ 'ഫ്ലോട്ടീസ് ഫെസ്റ്റിവൽ'; കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായി വ്യത്യസ്ത വിനോദങ്ങളുമായി ഖത്തർ മുനിസിപ്പാലിറ്റി

ദോ​ഹ: കു​ടും​ബ​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി സെ​പ്റ്റം​ബ​ർ 18 വെ​ള്ളി​യാ​ഴ്ച 974 ബീ​ച്ചി​ൽ 'ഫ്ലോ​ട്ടീ​സ് ഫെ​സ്റ്റി​വ​ൽ' ഒ​രു​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. വാ​രാ​ന്ത്യ​ത്തി​ൽ സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ വേ​റി​ട്ട കാ​യി​ക -വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഫ്രീ ​സ്വി​മ്മി​ങ് സോ​ൺ, സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യ ഇ​ട​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ദി​വ​സം മു​ഴു​വ​ൻ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​വും സു​ര​ക്ഷി​ത​മാ​യ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ബീ​ച്ചി​ൽ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മു​തി​ർ​ന്ന​വ​ർ​ക്ക് 35 ഖ​ത്ത​രി റി​യാ​ലും 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 15 ഖ​ത്ത​രി റി​യാ​ലും ആ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. ആ​റ് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള എ​ൻ​ട്രി പാ​സി​ന് 150 ഖ​ത്ത​രി റി​യാ​ൽ ആ​ണ് നി​ര​ക്ക്.

Tags:    
News Summary - 'Flotties Festival' at 974 Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.