സൗ​ദി​യി​ൽ ഹൂ​തികളുടെ ആ​ക്ര​മ​ണ​ം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ

ദോ​ഹ: സൗ​ദി അ​റേ​ബ്യ​യി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട് ഹൂ​തി വി​ഭാ​ഗം ന​ട​ത്തി​യ ഡ്രോ​ൺ -ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, താ​യി​ഫ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യം സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ഖ​ത്ത​ർ പൂ​ർ​ണ്ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിശദമാക്കി. സൗ​ദി​യു​ടെ സു​ര​ക്ഷ ഖ​ത്ത​റി​ന്റെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Houthi attack on Saudi Arabia: Qatar strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.