ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ചക്കിടെ

ഖത്തർ അമീറിനെ സന്ദർശിച്ച് ഇന്ത്യൻ അംബാസ‍ഡർ ഡോ. ശ്രീകർ റെഡ്ഡി

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ച് നിയമനപത്രം കൈമാറി. അമീരി ദിവാനിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് അദ്ദേഹം നിയമനപത്രം കൈമാറിയത്.

കഴിഞ്ഞദിവസം, ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിക്ക് ഡോ. ശ്രീകർ റെഡ്ഡി തന്റെ നിയമനപത്രത്തിന്റെ പകർപ്പ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമീറിനെ നേരിട്ടുകണ്ട് ഔദ്യോഗികമായി ചുമതലയേറ്റത്. തുടർന്ന് ഖത്തർ അമീറുമായി അംബാസഡർ ഡോ. ശ്രീകർ റെഡ്ഡി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - New Indian Ambassador Dr. Srikar Reddy calls on Qatar Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.