ഇ​ടു​ക്കി -കോ​ട്ട​യം എ​ക്സ്പാ​ട്രി​യേ​റ്റ് സ​ർ​വി​സ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ര​വം ആ​ഘോ​ഷം പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്രവാസി സൗഹൃദത്തിന്റെ നിറച്ചാർത്തിൽ ഐകെസാഖ് ഓണാരവം

ദോഹ: ഇടുക്കി –കോട്ടയം എക്സ്പാട്രിയേറ്റ് സർവിസ് അസോസിയേഷൻ ഖത്തർ (ഐകെസാഖ്) നേതൃത്വത്തിൽ പ്രവാസി മലയാളികളുടെ സൗഹൃദവും സ്നേഹവും കൂട്ടായ്മയും വിളിച്ചോതി, ഓണാരവം ആഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യത്തിന്റെ നിറം പകർന്ന ചടങ്ങിൽ ഓണസദ്യ, ഗാനങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, ചെണ്ടമേളം, മാജിക് –മെന്റലിസം ഷോ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തറയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഐ.സി.ബി.എഫ് പ്രതിനിധി മിനി സിബി, ഐ.സി.സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി , സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മഹേഷ് മോഹനൻ അധ്യക്ഷത വഹിച്ചു. ഐകെസാഖ് ജനറൽ സെക്രട്ടറി ജെയ്മോൻ കുര്യാക്കോസ് സ്വാഗതവും ടി.പി. വിനോദ് നന്ദിയും പറഞ്ഞു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക സുരക്ഷക്കും പ്രാധാന്യം നൽകി ഐകെസാഖ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ പ്രജിത് ഹരിഹരൻ, പ്രോഗ്രാം കമ്മിറ്റി, വളന്റിയർമാർ, സ്പോൺസർമാർ, കലാകാരന്മാർ, അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - IKSA Onaravam in the spirit of expatriate friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.