ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ പൂ​ക്ക​ൾ​കൊ​ണ്ടു​ള്ള ദേ​ശീ​യ​പ​താ​ക നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സം​ഘം

കൂ​റ്റ​നൊ​രു പൂ​ക്ക​ളം​കൊ​ണ്ട് ദേ​ശീ​യ​പ​താ​ക

ദോ​ഹ: ഓ​ണ​ത്തി​നൊ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ളെ വെ​ല്ലു​ന്ന വ​ലി​പ്പ​വും അ​ഴ​കു​മാ​യി ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ കൂ​റ്റ​നൊ​രു പൂ​ക്ക​ള​മൊ​രു​ങ്ങു​ക​യാ​ണ്. ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ​കൂ​ടി പ​ങ്കാ​ളി​ത്ത​ത്തോ​ടെ മൂ​ന്നു ല​ക്ഷ​ത്തോ​ളം പൂ​ക്ക​ൾ അ​ണി​നി​ര​ത്തി ഖ​ത്ത​റി​ന്റെ കൂ​റ്റ​ൻ ദേ​ശീ​യ​പ​താ​ക.

മ​റൂ​ണും വെ​ള്ള​യും നി​റ​ത്തി​ൽ അ​ടു​ക്കി​വെ​ച്ച പൂ​ക്ക​ൾ​കൊ​ണ്ട് അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ​യു​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ ​ഏ​രി​യ​യി​ൽ എ​ക്സ്​​പോ ഹൗ​സി​ന് അ​രി​കി​ലാ​യാ​ണ് പ​താ​ക തീ​ർ​ക്കു​ന്ന​ത്. ദോ​ഹ എ​ക്സ്​​പോ​യു​ടെ പു​തു​മ​യേ​റി​യ ദേ​ശീ​യ റെ​ക്കോ​ഡ് പ്ര​ക​ട​നം കൂ​ടി​യാ​വും ഈ ​പൂ​ക്ക​ളം.

രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും പ്രൗ​ഢ​മാ​യ പാ​ര​മ്പ​ര്യ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പൂ​ക്ക​ളം സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് മു​ത​ൽ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​മെ​ല്ലാം പൂ​ക്ക​ളു​മാ​യെ​ത്തി എ​ക്സ്​​പോ വേ​ദി​യി​ൽ ദേ​ശീ​യ​പ​താ​ക പൂ​ക്ക​ള​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​ണ്ട്. 

Tags:    
News Summary - Giant National flag with lots of flower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.