ഇൻജാസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ബ്ലൂ ലെജൻഡ്സ് ടീം അംഗങ്ങൾ
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇൻജാസ് ഫുട്ബാൾ ടൂർണമെന്റിൽ ബ്ലൂ ലെജൻഡ്സ് ജേതാക്കളായി.
ഫൈനലിൽ വൈറ്റ് ആർമിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. അബ്ദുൽ മജീദ് വിജയ ഗോൾ കുറിച്ചു. യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനക്കാരായി.
ബ്ലൂ ലെജൻഡ്സിലെ നഫാഹ് അബ്ദുല്ല ടൂർണമെന്റിലെ ടോപ് സ്കോററായി. മികച്ച കളിക്കാരനായി വൈറ്റ് ആർമിയിലെ മഹ്മൂദിനെയും എമർജിങ് െപ്ലയറായി അമാൻ അബ്ദുൽ ഹകീമിനെയും മികച്ച ഗോളിയായി റെഡ് വാരിയേഴ്സിന്റെ അൻസാർ അൻവറലിയെയും തിരഞ്ഞെടുത്തു.
ജൂനിയർ ഫുട്ബാളിൽ യെല്ലോ സ്ട്രൈക്കേഴ്സും, സബ്ജൂനിയർ തലത്തിൽ ബ്ലൂ ലെജൻഡ്സും ജേതാക്കളായി.
വിജയികൾക്കുള്ള മെഡലുകളുടെയും ട്രോഫികളുടെയും വിതരണം ഡോ. മുഹമ്മദ്, ഡോ. ജാസിർ, ആഷിഖ്, നിയാസ് കാവുങ്ങൽ, അബൂബക്കർ ബാലുശ്ശേരി, മുജീബ് റഹിമാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സലാഹി, ഖാലിദ് കാട്ടുപാറ, ഉമർ സ്വലാഹി എന്നിവർ നിർവഹിച്ചു. മുഹമ്മദലി മൂടാടി, അബ്ദുൽ ഹക്കീം പിലാത്തറ, വി.കെ. ഷഹാൻ , സെലു അബൂബക്കർ, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.