ഫോ​ക്​ ഖ​ത്ത​ർ അ​ഞ്ചാം വാ​ർ​ഷി​കം സ്വാ​ഗ​ത​സം​ഘം യോ​ഗം ഡോ. ​സ​മീ​ർ മൂ​പ്പ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഫോ​ക്ക്​ ഖ​ത്ത​ർ വാ​ര്‍ഷി​ക​വും സാ​ഹി​ത്യോ​ത്സ​വ​വും: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: ഫ്ര​ണ്ട്‌​സ് ഓ​ഫ് കോ​ഴി​ക്കോ​ട് ഖ​ത്ത​റി​ന്റെ (ഫോ​ക്ക് ഖ​ത്ത​ര്‍) അ​ഞ്ചാം വാ​ര്‍ഷി​കം ഒ​ക്ടോ​ബ​ര്‍ 18ന് ​ദോ​ഹ​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​രോ​മാ റ​സ്റ്റാ​റ​ൻ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘ​ത്തി​ന്​ രൂ​പം ന​ൽ​കി.യു​ന​സ്‌​കോ​യു​ടെ സാ​ഹി​ത്യ​ന​ഗ​രി പ​ദ​വി കോ​ഴി​ക്കോ​ടി​ന് ല​ഭി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.

കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്‌​റ​ഫ് കെ.​പി (വെ​ല്‍കെ​യ​ര്‍ ഗ്രൂ​പ്) ചെ​യ​ര്‍മാ​നും ഡോ. ​അ​ബ്ദു​ല്‍ സ​മ​ദ്, ഷം​സീ​ര്‍ അ​രി​ക്കു​ളം, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ഡോ. ​സ​മീ​ര്‍ മൂ​പ്പ​ന്‍, അ​ഹ​മ​ദ് കു​ട്ടി അ​ർ​ള​യി​ല്‍, സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, സി.​കെ.​എം. കോ​യ, ഇ​സ്മാ​യി​ല്‍ തെ​ന​ങ്കാ​ലി​ല്‍, സി​ദ്ദീ​ഖ് പു​റ​യി​ൽ വൈ​സ് ചെ​യ​ര്‍മാ​ന്‍മാ​രാ​യും ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ ഇ.​പി അ​ബ്ദു​റ​ഹ്‌​മാ​നാ​ണ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. മ​ന്‍സൂ​ര്‍ അ​ലി​യെ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യും അ​ന്‍വ​ര്‍ ബാ​ബു​വി​നെ ക​ള്‍ച​റ​ല്‍ പ്രോ​ഗ്രാം ക​ണ്‍വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഘാ​ട​ക​സ​മി​തി യോ​ഗം ഡോ. ​സ​മീ​ര്‍ മൂ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ക്ക് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. അ​ഷ്‌​റ​ഫ്, ഡോ. ​അ​ബ്ദു​ല്‍ സ​മ​ദ്, ഷം​സീ​ര്‍ അ​രി​ക്കു​ളം, അ​ന്‍വ​ര്‍ സാ​ദ​ത്ത്, മു​ഹ​മ്മ​ദ​ലി കെ.​കെ.​വി, മ​ന്‍സൂ​ര്‍ അ​ലി, അ​ന്‍വ​ര്‍ ബാ​ബു, മ​ജീ​ദ് നാ​ദാ​പു​രം, അ​ഡ്വ. രാ​ജ​ശ്രീ റ​ഷീ​ദ്, താ​ഹാ മ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ചാ​ലി​ല്‍ സ്വാ​ഗ​ത​വും ശ​ര​ത് സി. ​നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - FOKQ Qatar Annual and Literary Festival- Welcome Team Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.