ദോഹ: എട്ടിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പി.എസ്.ജി താരങ്ങളുമായി ഇടപഴകാൻ അവസരമൊരുക്കി ഉരീദു. ഉരീദുവിെൻറ പാരിസ് സെയിൻറ് ജർമെയ്ൻ അക്കാദമി േബ്രാട്ട് യൂ ബൈ ഉരീദു ആണ് കുട്ടിക ൾക്ക് താരങ്ങളുമായി നേരിട്ടിടപഴകാനും വിജയത്തിലേക്കുള്ള മാർഗനിർദേശങ്ങൾ തേടാനുമുള്ള സുവർണാ വസരമൊരുക്കിയത്. ഫ്രഞ്ച് ക്ലബിെൻറ ഖത്തർ സന്ദർശനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി.എസ്.ജിയുടെ ക്ലബ് പങ്കാളി കൂടിയാണ് ഉരീദു.
ചെറുപ്പക്കാരെയും കുട്ടികളെയും കായികമേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും ആവശ്യമായ പരിശീ ലനങ്ങൾക്കും മറ്റും അവസരങ്ങളൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 2014ൽ പി.എസ്.ജി അക്കാദമി േബ്രാട്ട് യൂ ബൈ ഉരീദു തുടക്കമിട്ടത്.
തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി 100ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പാരിസ് പരിശീ ലകൻ ഉനെയ് എംറിക്കും അസി.കോച്ച് സോമാന കാമറക്കും ഒപ്പും കുട്ടികൾ പന്തു തട്ടി. പി.എസ്.ജി യുവ താ രങ്ങളായ ജിയോവാനി ലോ സെൽസോ, ക്രിസ്റ്റഫർ എൻകുൻകു എന്നിവരും കുട്ടികൾക്കൊപ്പം കൂടി. ലോകശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ദോഹയിൽ തങ്ങളുടെ ഇഷ്ട താരങ്ങളെ നേരിൽ കാണാനും ആ ശംസകൾ അറിയിക്കാനും ആരാധകർക്ക് അവസരമൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരീദു ഖത്തർ പി.ആർ ഡയറക്ടർ മനാർ ഖലീഫ അൽ മുറൈഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.