കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെ.പി. ഇബ്രാഹിം അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കെ.എം.സി.സിയുടെ ആദ്യകാല സംഘാടകനും നേതാവുമായ കെ.പി. ഇബ്രാഹിം അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
ഫാസിൽ അറഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ നാച്ചി, ടി.ടി. കുഞ്ഞമ്മദ്, സമീർ മാനസ്, ബാസിൽ ഫറോക് എന്നിവർ സംസാരിച്ചു. ദോഹ ഐ ബാക് ഹാളിൽ നടന്ന ചടങ്ങിൽ അബ്ദുൽ ഖാദർ ലത്തീഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഷഹൽ പൊയിൽ സ്വാഗതവും ആഷിക് തെക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.