Posted On
date_range Updated On
date_range കോർണിഷ് ഓഫ്ഷോർ പ്ലാറ്റ്‌ഫോമിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
ദോഹ: കോർണിഷ് ഏരിയയിലെ ഓഫ്ഷോർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും വേഗത്തിൽ തീയണക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. അപകടത്തിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.