എ.വി. രവീന്ദ്രനെ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി


ആദരിച്ചപ്പോൾ




എ.വി. രവീന്ദ്രന് ഇൻകാസ് ഖത്തർ ആദരം

ദോഹ: മുൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗവും ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്റെ പിതാവുമായ എ.വി. രവീന്ദ്രനെ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. ഇൻകാസ് ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂർ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റിയുടെ മെമന്റോ സമ്മാനിച്ചു. പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കൽ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയെന്ന നിലയിലുള്ള സേവനങ്ങളും പരിഗണിച്ചാണ് ആദരവ് നൽകിയത്.

ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കളായ സുരേഷ് കരിയാട്, അഹദ് മുബാറക്, സുബൈർ ആറളം, എം.പി. ശ്രീരാജ്, സഞ്ജയ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റി നേതാക്കളായ പ്രശോഭ് നമ്പ്യാർ, അഭിഷേക് മാവിലായി, ജംനാസ് മാലൂർ, സുനിൽ, ആസിഫ്, മുഹമ്മദ് എടയന്നൂർ, സുലൈമാൻ, റിജീഷ്, ജാബിർ, സിതിൻ, റാസിക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Sanjay Ravindran Father Honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.