ഐ.സി.സി വെനസ്ഡേ ഫിയസ്റ്റ നൂറാമത് പതിപ്പ്
ദോഹ: ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും കോർത്തിണക്കി പ്രവാസികൾക്കു മുന്നിൽ അവതരിപ്പിച്ച വെനസ്ഡേ ഫിയസ്റ്റയുടെ 100ാമത് പതിപ്പ് പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി) നേതൃത്വത്തിലാണ് എല്ലാ ബുധനാഴ്ചകളിലും വെനസ്ഡേ ഫിയസ്റ്റ സംഘടിപ്പിക്കാറുള്ളത്. സംഗീതം, കല, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനുമുള്ള വേദിയായിയിരുന്നു വെനസ്ഡേ ഫിയസ്റ്റ.
ഇന്ത്യൻ കലാകാരന്മാർക്ക് വേദി നൽകുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കലാ -സാംസ്കാരിക -സാമൂഹിക ആവിഷ്കാരങ്ങൾ പങ്കുവെക്കുന്നതിനുമുള്ള മികച്ച വേദിയാണിത്. അശോക ഹാളിൽ നടന്ന പരിപാടിയിൽ ഗസൽ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മകുമാറിന്റെ മനോഹരമായ ഗസൽ സന്ധ്യ അരങ്ങേറി. ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. താണ്ഡലെ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, കൾച്ചറൽ ആക്ടിവിറ്റീസ് മേധാവി നന്ദിനി അബ്ബഗൗണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.