ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണം ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​ന്റെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ​യും ആ​വ​ശ്യ​ക​ത ഉ​യ​ര്‍ത്തി​ക്കാ​ട്ടി റോ​ക്ക പ​വ​ര്‍ ജിം ​ലോ​ക ഹൃ​ദ​യ ദി​നം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ ഫി​റ്റ്‌​ന​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. റോ​ക്ക പ​വ​ര്‍ ജി​മ്മി​ലെ ട്രെ​യി​ന​ര്‍മാ​രാ​യ അ​റ​ഫാ​ത്ത്, ലൂ​യി, അ​നീ​സ്, ലു​ഖ്മാ​ന്‍, ന​ദ, എ​മി​ലി, ഫ​സീ​ല, ന​മാ​ര എ​ന്നി​വ​ര്‍ വ്യാ​യാ​മ​ങ്ങ​ളു​ടെ​യും ഫി​റ്റ്‌​ന​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍ശ​നം ന​ട​ത്തി.

സ്ഥി​ര​മാ​യ വ്യാ​യാ​മം ഹൃ​ദ​യാ​രോ​ഗ്യ​വും ശാ​രീ​രി​ക​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക​മാ​ണെ​ന്ന് അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. വ്യാ​യാ​മം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ട്രെ​യി​ന​ര്‍മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യും ശാ​രീ​രി​ക​ശേ​ഷി​യും പ​രി​ഗ​ണി​ച്ച് അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മ​രീ​തി​ക​ള്‍ പി​ന്തു​ട​ര​ണ​മെ​ന്നും അ​വ​ര്‍ നി​ര്‍ദേ​ശി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് റു​ഖി​യ പ​റ​ഞ്ഞു. ഹ​ന, സ​ബ്രീ​ന, അ​മീ​ന എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റോ​ക്ക പ​വ​ര്‍ ജിം ​ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ നി​ഖി​ല്‍ നാ​സി​ർ, മാ​നേ​ജി​ധ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. 

Tags:    
News Summary - World Heart Day celebration and awareness program organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.