400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഖ​ത്ത​റി​ന്റെ ബ​സ്സാം ഹ​മൈ​ദ

മ​ത്സ​രി​ക്കു​ന്നു

ഏ​ഷ്യ​ൻ ഗെ​യിം​സ്; ഖ​ത്ത​റി​ന് മൂ​ന്നാം സ്വ​ർ​ണ​നേ​ട്ടം

ദോ​ഹ/ ന​ഗോ​യ: ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന 20-ാമ​ത് ഐ​ച്ചി ന​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഖ​ത്ത​റി​ന് വീ​ണ്ടും സ്വ​ർ​ണ്ണ​ത്തി​ള​ക്കം. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഖ​ത്ത​റി​ന്റെ ബ​സ്സാം ഹ​മൈ​ദ​യാ​ണ് രാ​ജ്യ​ത്തി​നാ​യി സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ജ​പ്പാ​ന്റെ തൈ​ഗോ ഗോ​തോ​യെ മ​റി​ക​ട​ന്നാ​ണ് 26കാ​ര​നാ​യ ഹ​മൈ​ദ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 47.82 സെ​ക്ക​ൻ​ഡി​ലാ​ണ് ഖ​ത്ത​ർ താ​രം ഫി​നി​ഷ് ചെ​യ്ത​ത്.

47.93 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത ജ​പ്പാ​ന്റെ തൈ​ഗോ ഗോ​തോ വെ​ള്ളി​യും, 48.74 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ താ​യ്‍ല​ൻ​ഡി​ന്റെ ചു​ങ് വെ​യ് ലി​ൻ വെ​ങ്ക​ല​വും നേ​ടി. 2023 ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ലും ഹ​മൈ​ദ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ​സ്സാം ഹ​മൈ​ദ​യു​ടെ സ്വ​ർ​ണ്ണ​ത്തോ​ടെ ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​റി​ന്റെ ആ​കെ സ്വ​ർ​ണ്ണ​നേ​ട്ടം മൂ​ന്നാ​യി ഉ​യ​ർ​ന്നു.

ഷൂ​ട്ടിം​ഗി​ൽ പു​രു​ഷ​ന്മാ​രു​ടെ സ്കീ​റ്റ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ റാ​ഷി​ദ് അ​ൽ അ​ഥ്ബ​യും, പു​രു​ഷ​ന്മാ​രു​ടെ സ്കീ​റ്റ് ടീ​മു​മാ​ണ് ഖ​ത്ത​റി​നാ​യി നേ​ര​ത്തെ സ്വ​ർ​ണം നേ​ടി​യ​ത്. ഇന്നലെ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഖത്തർ വെള്ളിയും, 800 മീറ്റർ ഓട്ടത്തിൽ അബൂബക്കർ അബ്ദുല്ല വെങ്കലവും സ്വന്തമാക്കി. ഇതോടെ അഞ്ച് വെ​ള്ളി​യും നാല് വെ​ങ്ക​ല​വും അ​ട​ക്കം ആ​കെ ഖ​ത്ത​റി​ന്റെ മെ​ഡ​ൽ നേ​ട്ടം 12 ലെത്തി. 

Tags:    
News Summary - Asian Games; Qatar wins third gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.