ഖത്തർ റഫറി ഖാമിസ് മുഹമ്മദ് അൽ മർറി
ദോഹ: ലോക ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ റഫറിയിങ് സെമിനാറിന് ദോഹ വേദിയാകും. ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളിലെ വിഡിയോ അസിസ്റ്റന്റ് റഫറിമാർക്കുള്ള പരിശീലന പരിപാടികൾ ജനുവരി 18 മുതൽ 22 വരെ ദോഹയിൽ നടക്കും. ഖത്തർ ഫുട്ബാൾ അസോസിയേഷനാണ് ആതിഥ്യമൊരുക്കുന്നത്. ഖത്തരി അന്താരാഷ്ട്ര റഫറിയായ ഖമീസ് മുഹമ്മദ് അൽ മർറി സെമിനാറിൽ പങ്കെടുക്കും.
2027ൽ ബ്രസീലിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ ഫിഫ വനിത റഫറി പരിശീലനത്തിനും ദോഹ ആതിഥ്യം വഹിക്കും.
പുതിയ റഫറിമാരെ വളർത്തിക്കൊണ്ടുവരുന്നതിലും റഫറിമാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഇത്തരം പരിശീലന ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നതായി ക്യു.എഫ്.എ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.